Friday, April 3, 2015

ഞാൻ കണ്ട കണ്ണൻ



ഗുരുവായൂര് കണ്ണൻ
തൃശൂർ ഇലെ ഒരു പഴയ തറവാടിൽ വളര്ന്ന എന്റെ ബാല്യം എന്നും ഗുരുവായൂരപ്പന്റെ  നാമം ചൊല്ലി വിലക്ക് വെച്ചിരുന്ന അമ്മൂമ്മ . ഞാൻ പഠിച്ചതെല്ലാം കണ്ണന്റെ  നാമങ്ങൾ. ഞാൻ കേടതെല്ലാം കണ്ണന്റെ കഥകൾ.

കണ്ണനെ ഞാൻ പല രീതിയിൽ ആണ് കണ്ടിരുന്നത്‌. കമ്മ്യൂണിസം പറഞ്ഞിരുന്ന അച്ഛന്ടെ കയ്യിലെ മോതിരത്തിൽ, അച്ഛന്ടെ വിശ്വാസമായി. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയിലും എന്റെ അമ്മൂമ്മയെ കാത്ത അമ്മൂമ്മയുടെ രക്ഷകനായി. മേതുള്ളിയിലെ തെവരായി, എന്റെ സുഹൃത്തായി,
മാസതിലോരികലെങ്ങിലും ഗുരുവായുരപ്പനെ കാണാൻ പട്ടു പാവാട ഇട്ടുള്ള പോക്ക് . പിന്നീട് പാവാട സെറ്റ് മുണ്ടിലെക്കും സ്കൂളിൽ നിന്ന് കോളേജ്  ഹോസ്റ്റൽഇലെകും  മാറിയപ്പോൾ എന്റെ മനസ് കൂട്ടുകാരിയിൽ നിന്ന് പ്രണയിനിയിലേക്കും മാറി . ശരിയുടേയും  തെറ്റിന്റെയും  ഇടയിലെ മാര്ഗമായി. കണ്ണന്റെ  ശ രികൾ എന്നും സ്നേഹികുന്നവരുടെ സന്തോഷമാണെന്നും കണ്ണന്റെ തെറ്റുകൾ സ്നേഹികുന്നവരുടെ കണ്ണുനീര ആണെന്നും ഞാൻ അറിഞ്ഞ നാളുകൾ. അങ്ങനെ പിപിന്നെടെപ്പോലോ കണ്ണൻ എനിക്ക് ഒരു ഫിലോസഫി ആയി മാറി.

കണ്ണന്റെ മുൻപിൽ  നിന്ന് ആദ്യമായി എന്റെ ഭാരതാവിന്റെ  കൈ പിടിച്ചു പ്രാര്തിച്ചപ്പോൾ  ഞാൻ ചോദിച്ചത് ഒരു ജീവിതം മുഴുവൻ ഞങ്ങളോട് കൂടെ ഉണ്ടാവനെ  എന്നായിരുന്നു. പിന്നീട് വിദേശ വാസം, ഗുരുവായൂരിൽ  നിനും ഏറെ ദൂരെ, കണ്ണനെ എന്റെ മനസ്സിൽ ഓര്ത് ജീവിതം. പക്ഷെ വീണ്ടും കണ്ണൻ എന്റെ മനസ്സിൽ നിന്നും ജീവിതത്തിലേക് വന്നു എന്റെ മകന്റെ രൂപത്തിൽ . എന്റെ മകനെ ആദ്യമായി കണ്ടപ്പോൾ ചെവിയില ഞാൻ പറഞ്ഞത് "സാന്ദ്രനതമകമനുപമിതം എന്ന് തുടങ്ങുന്ന നാരായനീയത്തിലെ ആദ്യ ശ്ലോകം ആയിരുന്നു.

ഗര്ഭിണി ആയിരുന്നപ്പോൾ വായിച്ചാ നാരായണീയ തത്വങ്ങളിൽ ഞാൻ കണ്ട കണ്ണൻ എന്റെ ജീവിതത്തിലേക് വന്നു. അവന്ടെ കുസൃതികളിൽ ഞാൻ യശോധയുടെ പുണ്യം അനുഭവിച്ചു.  അവനെ ഞാൻ കണ്ണാ എന്ന് വിളിച്ചു.

ഇന്ന് അവനു 1 വയസു. ജീവിതം മുന്നോട് പോകുമ്പോൾ അവനും സുഹൃത്തും വഴികാട്ടിയും താത്വിക ബോധമായും  കണ്ണൻവെരും  എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഗുരുവയൂരംബല ത്തിലെ തിക്കിലും തെരകിലും അച്ഛന്ടെയും അമ്മയുടെയും ഒക്കത്ത് കേറി എത്തി നോകി ഒരു നോക്ക് കണ്ടു തുടങ്ങിയ കണ്ണന്റെ വിഗ്രഹത്തിൽ നിന്ന് എന്റെ ജീവിതത്തെ തന്നെ നയിക്കുന്ന താത്വിക ചിന്തകളിലെകുള്ള കണ്ണന്റെ വളര്ച്ച. ഗീതയിലെ ശെരി തെറ്റുകളുടെ വ്യാഖ്യാനങ്ങൾ. പ്രണയതിന്റെയും  വിരഹതിന്ടെയും കഥകൾ, ഏതു രീതിയിൽ എടുത്താലും കണ്ണാ നിയെന്നും എന്റെ ഉള്ളില വാഴുന്നു.