Friday, October 9, 2009

nirangal

പടിയിറങ്ങി പോരുമ്പോള്‍ എന്റെ കലാലയത്തിന്റെ നിറം കറുപ്പയിരുന്നോ
ഞാന്‍ കണ്ടിരുനില്ല
ഇല്ല എന്റെ കണ്ണുകള്‍ അടഞ്ഞിട്ടില്ലായിരുന്നു
പക്ഷേ എന്റെ കണ്ണിലെ കിനാവുകള്‍ നിരമാര്‍ന്നവയായിരുന്നു
ജീവിതപാതയില്‍ മുന്നോട്ടു പോയപ്പോള്‍ കൊഴിഞ്ഞു പോയ നിറങ്ങളില്‍ കരുപില്ലായിരുന്നു
കറുപ്പ് എന്റെ ജീവിതത്തില്‍ ഇഴചെര്‍നിരുന്നു

ഇന്ന് ഞാന്‍ തിരിച്ചു ചെല്ലുമ്പോള്‍ കലാലയം പൂത്തുലഞ്ഞു നില്കുന്നു
ഞാന്‍ പോലും അറിയാതെ പോയ നൂറു നൂറു നിറങ്ങളിലൂടെ
ഇവരുടെ കണ്ണുകളിലെ നിരങ്ങലെന്കിലും കൊഴിയതിരുന്നെങ്ങില്‍ എന്ന് ആശിച്ചു പോകുന്നു
എങ്കിലും എന്നെ നോക്കി ചിരിച്ചുകൊണ്ട് കലാലയം
വര്‍ണങ്ങളില്‍ ചാലിച്ച എന്റെ സ്വപ്‌നങ്ങള്‍ എനിക്ക് നീട്ടി
പക്ഷെ ഇനി എനികെന്ദിനു വേണം ഇവ?

മരണത്തിന്ടെ മരവിപ്പകട്ടുവാനോ അതോ ഈ ജീവിത സായന്നത്തില്‍
ഞാന്‍ ജീവിക്കാന്‍ മാത്രം മറന്നു എന്ന് ഓര്‍മിപിക്കുവാണോ

കുട്ടികളേ ജീവിക്കുക ഞങ്ങള്കു‌ വേണ്ടി
നിറങ്ങളെ പുല്‍കി അവയെ കാത്തു സൂക്ഷിക്കുക
ഞാന്‍ ഇനിയും വരും പുതിയൊരു വസന്തതിണ്ടെ കൂടുകാരനായി
എനിക്കായ്‌ അവ കാത്തു വെക്കുക
ഞാന്‍ ഇനിയും വരും
നിറങ്ങള്‍ ചോരാതെ ജീവിക്കുവാന്‍...

2 comments: