കേരളത്തില്‍ തെക്ക് വടക്ക് "പന്നി പനി" യെ പ്രതിരോധിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ പറന്നു നടന്ന ഈ പനി കാലത്ത് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരധിതി ഞങ്ങളെ തേടി വന്നു. "ചിക്കുന്‍ ഗുനിയ".
പന്നി പനിക്കും മുന്‍പ് കേരളത്തെ വെരപ്പിച്ച വീരനായ ഗുനിയ. "ആരുടെ മുന്‍പിലും വളയാത്ത മലയാളിയെ വളക്കും " എന്ന് പൂനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞ അതേ ഗുനിയ.
വെറച്ചു വെറച്ചു ഗുനിയയുടെ ആഗമനം അറിയുമ്പോള്‍ തലസ്ഥാന നഗരിയില്‍ നിന്നും സാംസ്കാരിക തലസ്ഥനതെകുള്ള ദൂരം മാത്രമേ മുന്‍പില്‍ തെളിഞ്ഞിരുന്നുള്. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുന്‍പില്‍ NH 47 നീണ്ടു നിവര്‍ന്നു കിടന്നു.
അങ്ങോടുള യാത്രയില്‍ കയിലെ ചെറിയ വേദനയായി തുടങ്ങിയ ഗുനിയ ഇപ്പോള്‍ എനിക്ക് പേരറിയാത്ത പലതരം ഗുളികകള്‍ക്കു കീഴടങ്ങി എന്നെ ഉറക്കുകയായിരുന്നു. എന്റെ ഗുനിയ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നത് എനിക്ക് ഏറെ മുന്‍പേ വെറച്ചു തുടങ്ങിയ അമ്മയുടെ നീര് വെച്ച ഇപ്പോളും ന്ജോണ്ടുന്ന കാലുകളയിരുന്നു. പിന്നെ അമ്മക്ക് മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ ഇത് അങ്ങനെ ഒന്നും പകരില്ല എന്ന് പറഞ്ഞ ഡോക്ടറുടെ ശബ്ദവും ആയിരുന്നു.
അങ്ങനെ എന്നെ വെട്ടിലാക്കിയ ആ കൊതുവിനെ ശപിച്ചു കൊണ്ട് ഗുനിയയുടെ പല അവസ്ഥയിലുള്ള (പനി, നീര്, വേദന ഇങ്ങനെ പല അവസ്ഥകള്‍ ) എന്റെ നാട്ടുകാരുടെ അടുത്തേക്ക് തിരിച്ചെത്തി.
ഓണത്തിന്ടെ നിറവില്‍ പൂത്തുലഞ്ഞു നിക്കേണ്ട ഞങ്ങളുടെ ഗ്രാമം അപ്പോളേക്കും പല തരം ന്ജോണ്ടാലുകളുടെയും ആലോപോതി, ഹോമിയോ, ആയുര്‍വ്വേദം തുടങ്ങിയ പല തരം ചികിത്സകളുടെ പിടിയിലമാര്‍നിരുന്നു. അപുരതെക്കും ഇപ്പുരതെക്കും ഉള്ള പോക്കുവരവുകല് നിലച്ചിട്ടും ഞങ്ങള്‍ നിരന്ദരം പല തരം ഗുനിയ വിശേഷങ്ങള്‍ കൈമാരികൊണ്ടിരുന്നു......
അങ്ങനെ ഓണക്കാലം തീര്നട്ടും ഞങ്ങളുടെ ഗുനിയ വിശേഷങ്ങള്‍ക്ക് അവസാനം ഉണ്ടയിരുനില്ല. പിന്നെയും ഞൊണ്ടി കൊണ്ട് സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും പോയിരുന്ന ഞങ്ങളെ കണ്ടു ദാക്ഷിണ്യമില്ലാതെ "വേഗം കെറു, വേഗം ഇറങ്ങ് " എന്നൊക്കെ പറഞ്ഞ പ്രൈവറ്റ് ബസ് ജീവനകരെയും ശപിച്ചു കൊണ്ട് ഞങ്ങള്‍ ജീവിച്ചു.
കുട്ടികളെ എടുത്തു കേരുന്നവരെ കാണുമ്പൊള്‍ എണിക്കാന്‍ ബദ്യസ്തരകുന്ന പോലെ ഒരു ചികുന്‍ ഗുനിയ ടാഗ് എരകിയാലോ എന്നൊരു ചിന്ത കടന്നു വന്നു. എങ്കിലും ഗുനിയ ബാധിച്ചവര്കല്ലാതെ ഗുനിയക്കാരോട് സഹതാപം തോനില്ല എന്ന് ഉറപ്പായപ്പോള്‍ അത് ഉപേക്ഷിച്ചു.
രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ സമ്മതിക്കാതെ പേശികളെ ഗുനിയ വലിച്ചു മുറുക്കിയപ്പോള്‍ ഞാന്‍ ഓര്‍ത്തു ഈശ്വരാ ഇത്രേം വലീയ ഒരു ചതി വേണ്ടായിരുന്നു. എങ്ങിലും ഒരേ വീട്ടില്‍ ഒന്നിച്ചു താമസിക്കുന്ന ഗുനിയക്കാര്‍ ഇതിനു പ്രധിവിതിയായി രാത്രി പകലാക്കി ചൂടുവെള്ളം പിടിച്ചും അങ്ങോട്ടും ഇങ്ങോട്ടും ഉഴിഞ്ഞും സമാധാനം കണ്ടെത്തി.
അങ്ങനെ ഒരു ഗുനിയ കാലം കഷായം, കിഴി, തുടങ്ങിയ പലതിലൂടെയും ഞങ്ങളെ കടത്തി വിട്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒന്ന് പോലെ പ്രാര്‍ത്ഥിച്ചു "ഈശ്വരാ ഈ കൊതു ശത്രുവിനെ പോലും ഇനി കടിക്കല്ലേ "
kollaam... iniyum thudaruka.... aashamsakal......
ReplyDeletelast line is so hilarious!
ReplyDelete