എന്റെ അച്ഛന്‍ എനിക്ക് പറഞ്ഞു തന്നിട്ടുള്ള കഥകളില്‍ മിക്കവാറും ഒരു പാഠം ഉണ്ടായിരുന്നു. ഞാന്‍ വളരും തോറും സത്യത്തിണ്ടേ നന്മയില്‍ നിന്നും ഗാന്ധിയന്‍ ചിന്തകളിലേക്ക് അവ വളര്‍ന്നു കൊണ്ടിരുന്നു. പിന്നീടെപ്പോലോ യൌവനതിണ്ടേ അധിപ്രസരത്തില്‍ എളിമയോടെ ഉള്ള ജീവിതം എനിക്ക് അന്യമായെന്നു തോന്നിയപ്പോള്‍ അച്ഛന്ടെ കഥകള്‍ എന്നെ വിട്ടു പോയി.
സോഷ്യലിസം സാമൂഹിക സമത്വം എന്ന മുദ്രാവാക്യം ഞാന്‍ പഠിച്ച കലാലയത്തില്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും ആ കഥകളെ തേടി പോയി. ചെരുപ്പതിണ്ടേ തിളപ്പില്‍ എന്റെ ജീവിതം കൈമോശം വരതിരികുവാന്‍ അവ പിന്നെയും പുനര്‍ജനിച്ചു. പക്ഷേ ഇത്തവണ ഗാന്ധിയന്‍ ചിന്തകളല്ലയിരുന്നു കാതല്‍. ജീവിതം ജീവിച്ചു പഠിച്ച ഒരു ആദ്യപകണ്ടേ തിരുത്തലുകള്‍ ആയിരുന്നു. പാഠ പുസ്തകങ്ങളില്‍ ഞാന്‍ ഉറച്ചു നിന്നപ്പോളും ആ കഥകള്‍ സന്തോഷിചിരുന്നോ എന്ന് ഞാന്‍ സംശയിച്ചിരുന്നു കാരണം വിപ്ലവം എന്റെ രക്തത്തില്‍ വന്നത് എവിടെ നിന്നെന്നു ഞാന്‍ ആലോചിക്കാരുണ്ടായിരുന്നു . ചെറുപ്പത്തില്‍ നിന്നും മധ്യവയസിലെകുള്ള യാത്രയിലാണോ അതോ ഒരു വിദ്യര്‍ത്തിയില്‍ നിന്ന് അച്ചനിലെക്കുള്ള യാത്രയിലാണോ അത് രക്തത്തില്‍ നിന്ന് ചോര്‍ന്നു പോയത് എന്ന് എനികരിയില്ല
എന്നിട്ടും ജീവിതത്തെ സംശയോത്തോടെ മാത്രം കാണുന്ന യൌവനത്തില്‍ ഞാന്‍ മാറി നടക്കുവാന്‍ അഗ്രചിച്ചു. സാമൂഹ്യ സേവനം എന്ന ചിന്തയില്‍ ജീവിതം വഴിതിരിഞ്ഞപ്പോള്‍ പിന്നെയും ഒരു കഥ എന്നെ തേടി വന്നു. മുണ്ടന്‍ എന്ന സോഷ്യല്‍ ഇസ്ടിണ്ടേ . സാമൂഹ്യ സേവനം ഏത് വഴിയിലും ഏത് പാതയിലൂടെയും ആകാം എന്ന് പറഞ്ഞ ഒരു കഥ.
മുണ്ടന്‍ ഒരു കള്ളനായിരുന്നു. അച്ഛന്ടെ തറവാട്ടിലെ വളപ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ചിരുന്ന കള്ളന്‍. മുണ്ടന്‍ തേങ്ങ മാത്രമേ മോഷ്ടികാരുല്ല്. അതും പറമ്പില്‍ തന്നെ ഇട്ടു പൊതിച്ച് ഞാന്‍ ഇത്ര തേങ്ങ എടുത്തു എന്ന് കൃത്യമായി ഉടമയെ അറിയിച്ചിരുന്ന കള്ളന്‍. മുണ്ടന്‍ വെറുതെ മോഷ്ടികില്ല. പകല്‍ വന്നു അന്നത്തിനു വക ചോദിക്കും. അത് കൊടുതില്ലെങ്ങില്‍ രാത്രി തേങ്ങ എടുക്കും. ഇത്ര തന്നെ. താനും തന്ടെ പൂര്വികരും അധ്വാനിച്ചു ഉണ്ടാക്കിയതാണിത് അപ്പോള്‍ അതിലെ എന്റെ ഒരു ചെറിയ ഓഹരി ഞാന്‍ എടുകുന്നു എന്നതാണ് മൂപ്പരുടെ പക്ഷം.
ഒരു പക്ഷേ എന്റെ അച്ഛന്‍ കണ്ട ആദ്യത്തെ സോഷ്യലിസ്റ്റ് മുണ്ടാനയിരുന്നിരിക്കാം. ഒരു കള്ളനും സോഷ്യലിസ്റ്റ് ആകാം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ കഥ എന്നെ പഠിപ്പിച്ച പാഠം എന്റെ ഒരു സംശയം കൂടെ തീര്‍ത്തു തന്നു. ജീവിതത്തില്‍ നാം എന്ടാകുന്നു എന്നതിലല്ല നാം എന്തൊക്കെ മൂല്യങ്ങള്‍ കൂടെ കൂട്ടുന്നു അവ എങ്ങനെ പ്രവര്തികമാക്കുന്നു എന്നതാണ് പ്രധാനം.
ജീവിത പാതയില്‍ ഞാന്‍ ഇനിയും സംശയിച്ചു നിന്നേക്കാം. എങ്കിലും എന്നെ നയിക്കാന്‍ ഇനിയും കഥകള്‍ വരും എന്ന് എനിക്ക് ഉറപ്പുണ്ട് .
No comments:
Post a Comment