Saturday, October 31, 2009

ഇത് ഒരു ചിക്കുന്‍ ഗുനിയ കാലം

കേരളത്തില്‍ തെക്ക് വടക്ക് "പന്നി പനി" യെ പ്രതിരോധിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ പറന്നു നടന്ന ഈ പനി കാലത്ത് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരധിതി ഞങ്ങളെ തേടി വന്നു. "ചിക്കുന്‍ ഗുനിയ".
പന്നി പനിക്കും മുന്‍പ് കേരളത്തെ വെരപ്പിച്ച വീരനായ ഗുനിയ. "ആരുടെ മുന്‍പിലും വളയാത്ത മലയാളിയെ വളക്കും " എന്ന് പൂനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞ അതേ ഗുനിയ.
വെറച്ചു വെറച്ചു ഗുനിയയുടെ ആഗമനം അറിയുമ്പോള്‍ തലസ്ഥാന നഗരിയില്‍ നിന്നും സാംസ്കാരിക തലസ്ഥനതെകുള്ള ദൂരം മാത്രമേ മുന്‍പില്‍ തെളിഞ്ഞിരുന്നുള്. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുന്‍പില്‍  NH 47 നീണ്ടു നിവര്‍ന്നു കിടന്നു.
അങ്ങോടുള യാത്രയില്‍ കയിലെ ചെറിയ വേദനയായി തുടങ്ങിയ ഗുനിയ ഇപ്പോള്‍ എനിക്ക് പേരറിയാത്ത പലതരം ഗുളികകള്‍ക്കു കീഴടങ്ങി എന്നെ ഉറക്കുകയായിരുന്നു. എന്റെ ഗുനിയ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നത് എനിക്ക് ഏറെ മുന്‍പേ വെറച്ചു തുടങ്ങിയ അമ്മയുടെ നീര് വെച്ച ഇപ്പോളും ന്ജോണ്ടുന്ന കാലുകളയിരുന്നു. പിന്നെ അമ്മക്ക് മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ ഇത് അങ്ങനെ ഒന്നും പകരില്ല എന്ന് പറഞ്ഞ ഡോക്ടറുടെ ശബ്ദവും ആയിരുന്നു.
അങ്ങനെ എന്നെ വെട്ടിലാക്കിയ ആ കൊതുവിനെ ശപിച്ചു കൊണ്ട് ഗുനിയയുടെ പല അവസ്ഥയിലുള്ള (പനി, നീര്, വേദന ഇങ്ങനെ പല അവസ്ഥകള്‍ ) എന്റെ നാട്ടുകാരുടെ അടുത്തേക്ക് തിരിച്ചെത്തി.
ഓണത്തിന്ടെ നിറവില്‍ പൂത്തുലഞ്ഞു നിക്കേണ്ട ഞങ്ങളുടെ ഗ്രാമം അപ്പോളേക്കും പല തരം ന്ജോണ്ടാലുകളുടെയും ആലോപോതി, ഹോമിയോ, ആയുര്‍വ്വേദം തുടങ്ങിയ പല തരം ചികിത്സകളുടെ പിടിയിലമാര്‍നിരുന്നു. അപുരതെക്കും ഇപ്പുരതെക്കും ഉള്ള പോക്കുവരവുകല് നിലച്ചിട്ടും ഞങ്ങള്‍ നിരന്ദരം പല തരം ഗുനിയ വിശേഷങ്ങള്‍ കൈമാരികൊണ്ടിരുന്നു......
അങ്ങനെ ഓണക്കാലം തീര്നട്ടും ഞങ്ങളുടെ ഗുനിയ വിശേഷങ്ങള്‍ക്ക് അവസാനം ഉണ്ടയിരുനില്ല. പിന്നെയും ഞൊണ്ടി കൊണ്ട് സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും പോയിരുന്ന ഞങ്ങളെ കണ്ടു ദാക്ഷിണ്യമില്ലാതെ "വേഗം കെറു, വേഗം ഇറങ്ങ് " എന്നൊക്കെ പറഞ്ഞ പ്രൈവറ്റ് ബസ്‌ ജീവനകരെയും ശപിച്ചു കൊണ്ട് ഞങ്ങള്‍ ജീവിച്ചു.
കുട്ടികളെ എടുത്തു കേരുന്നവരെ കാണുമ്പൊള്‍ എണിക്കാന്‍ ബദ്യസ്തരകുന്ന പോലെ ഒരു ചികുന്‍ ഗുനിയ ടാഗ് എരകിയാലോ എന്നൊരു ചിന്ത കടന്നു വന്നു. എങ്കിലും ഗുനിയ ബാധിച്ചവര്കല്ലാതെ ഗുനിയക്കാരോട് സഹതാപം തോനില്ല എന്ന് ഉറപ്പായപ്പോള്‍ അത് ഉപേക്ഷിച്ചു.
രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ സമ്മതിക്കാതെ പേശികളെ ഗുനിയ വലിച്ചു മുറുക്കിയപ്പോള്‍ ഞാന്‍ ഓര്‍ത്തു ഈശ്വരാ ഇത്രേം വലീയ ഒരു ചതി വേണ്ടായിരുന്നു. എങ്ങിലും ഒരേ വീട്ടില്‍ ഒന്നിച്ചു താമസിക്കുന്ന ഗുനിയക്കാര്‍ ഇതിനു പ്രധിവിതിയായി രാത്രി പകലാക്കി ചൂടുവെള്ളം പിടിച്ചും അങ്ങോട്ടും ഇങ്ങോട്ടും ഉഴിഞ്ഞും സമാധാനം കണ്ടെത്തി.
അങ്ങനെ ഒരു ഗുനിയ കാലം കഷായം, കിഴി, തുടങ്ങിയ പലതിലൂടെയും ഞങ്ങളെ കടത്തി വിട്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒന്ന് പോലെ പ്രാര്‍ത്ഥിച്ചു "ഈശ്വരാ ഈ കൊതു ശത്രുവിനെ പോലും ഇനി കടിക്കല്ലേ "

Saturday, October 10, 2009

മുണ്ടന്‍ എന്ന സോഷ്യലിസ്റ്റ്‌

എന്റെ അച്ഛന്‍ എനിക്ക് പറഞ്ഞു തന്നിട്ടുള്ള കഥകളില്‍ മിക്കവാറും ഒരു പാഠം ഉണ്ടായിരുന്നു. ഞാന്‍ വളരും തോറും സത്യത്തിണ്ടേ നന്മയില്‍ നിന്നും ഗാന്ധിയന്‍ ചിന്തകളിലേക്ക് അവ വളര്‍ന്നു കൊണ്ടിരുന്നു. പിന്നീടെപ്പോലോ യൌവനതിണ്ടേ അധിപ്രസരത്തില്‍ എളിമയോടെ ഉള്ള ജീവിതം എനിക്ക് അന്യമായെന്നു തോന്നിയപ്പോള്‍ അച്ഛന്ടെ കഥകള്‍ എന്നെ വിട്ടു പോയി.

സോഷ്യലിസം സാമൂഹിക സമത്വം എന്ന മുദ്രാവാക്യം ഞാന്‍ പഠിച്ച കലാലയത്തില്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും ആ കഥകളെ തേടി പോയി. ചെരുപ്പതിണ്ടേ തിളപ്പില്‍ എന്റെ ജീവിതം കൈമോശം വരതിരികുവാന്‍ അവ പിന്നെയും പുനര്‍ജനിച്ചു. പക്ഷേ ഇത്തവണ ഗാന്ധിയന്‍ ചിന്തകളല്ലയിരുന്നു കാതല്‍. ജീവിതം ജീവിച്ചു പഠിച്ച ഒരു ആദ്യപകണ്ടേ തിരുത്തലുകള്‍ ആയിരുന്നു. പാഠ പുസ്തകങ്ങളില്‍ ഞാന്‍ ഉറച്ചു നിന്നപ്പോളും ആ കഥകള്‍ സന്തോഷിചിരുന്നോ എന്ന് ഞാന്‍ സംശയിച്ചിരുന്നു കാരണം വിപ്ലവം എന്റെ രക്തത്തില്‍ വന്നത് എവിടെ നിന്നെന്നു ഞാന്‍ ആലോചിക്കാരുണ്ടായിരുന്നു . ചെറുപ്പത്തില്‍ നിന്നും മധ്യവയസിലെകുള്ള യാത്രയിലാണോ അതോ ഒരു വിദ്യര്‍ത്തിയില്‍ നിന്ന് അച്ചനിലെക്കുള്ള യാത്രയിലാണോ അത് രക്തത്തില്‍ നിന്ന് ചോര്‍ന്നു പോയത് എന്ന് എനികരിയില്ല

എന്നിട്ടും ജീവിതത്തെ സംശയോത്തോടെ മാത്രം കാണുന്ന യൌവനത്തില്‍ ഞാന്‍ മാറി നടക്കുവാന്‍ അഗ്രചിച്ചു. സാമൂഹ്യ സേവനം എന്ന ചിന്തയില്‍ ജീവിതം വഴിതിരിഞ്ഞപ്പോള്‍ പിന്നെയും ഒരു കഥ എന്നെ തേടി വന്നു. മുണ്ടന്‍ എന്ന സോഷ്യല്‍ ഇസ്ടിണ്ടേ . സാമൂഹ്യ സേവനം ഏത്‌ വഴിയിലും ഏത്‌ പാതയിലൂടെയും ആകാം എന്ന് പറഞ്ഞ ഒരു കഥ.

മുണ്ടന്‍ ഒരു കള്ളനായിരുന്നു. അച്ഛന്ടെ തറവാട്ടിലെ വളപ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ചിരുന്ന കള്ളന്‍. മുണ്ടന്‍ തേങ്ങ മാത്രമേ മോഷ്ടികാരുല്ല്. അതും പറമ്പില്‍ തന്നെ ഇട്ടു പൊതിച്ച്‌ ഞാന്‍ ഇത്ര തേങ്ങ എടുത്തു എന്ന് കൃത്യമായി ഉടമയെ അറിയിച്ചിരുന്ന കള്ളന്‍. മുണ്ടന്‍ വെറുതെ മോഷ്ടികില്ല. പകല്‍ വന്നു അന്നത്തിനു വക ചോദിക്കും. അത് കൊടുതില്ലെങ്ങില്‍ രാത്രി തേങ്ങ എടുക്കും. ഇത്ര തന്നെ. താനും തന്ടെ പൂര്വികരും അധ്വാനിച്ചു ഉണ്ടാക്കിയതാണിത് അപ്പോള്‍ അതിലെ എന്റെ ഒരു ചെറിയ ഓഹരി ഞാന്‍ എടുകുന്നു എന്നതാണ് മൂപ്പരുടെ പക്ഷം.

ഒരു പക്ഷേ എന്റെ അച്ഛന്‍ കണ്ട ആദ്യത്തെ സോഷ്യലിസ്റ്റ്‌ മുണ്ടാനയിരുന്നിരിക്കാം. ഒരു കള്ളനും സോഷ്യലിസ്റ്റ്‌ ആകാം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ കഥ എന്നെ പഠിപ്പിച്ച പാഠം എന്റെ ഒരു സംശയം കൂടെ തീര്‍ത്തു തന്നു. ജീവിതത്തില്‍ നാം എന്ടാകുന്നു എന്നതിലല്ല നാം എന്തൊക്കെ മൂല്യങ്ങള്‍ കൂടെ കൂട്ടുന്നു അവ എങ്ങനെ പ്രവര്തികമാക്കുന്നു എന്നതാണ് പ്രധാനം.

ജീവിത പാതയില്‍ ഞാന്‍ ഇനിയും സംശയിച്ചു നിന്നേക്കാം. എങ്കിലും  എന്നെ നയിക്കാന്‍ ഇനിയും കഥകള്‍ വരും എന്ന് എനിക്ക് ഉറപ്പുണ്ട്  .

Friday, October 9, 2009

nirangal

പടിയിറങ്ങി പോരുമ്പോള്‍ എന്റെ കലാലയത്തിന്റെ നിറം കറുപ്പയിരുന്നോ
ഞാന്‍ കണ്ടിരുനില്ല
ഇല്ല എന്റെ കണ്ണുകള്‍ അടഞ്ഞിട്ടില്ലായിരുന്നു
പക്ഷേ എന്റെ കണ്ണിലെ കിനാവുകള്‍ നിരമാര്‍ന്നവയായിരുന്നു
ജീവിതപാതയില്‍ മുന്നോട്ടു പോയപ്പോള്‍ കൊഴിഞ്ഞു പോയ നിറങ്ങളില്‍ കരുപില്ലായിരുന്നു
കറുപ്പ് എന്റെ ജീവിതത്തില്‍ ഇഴചെര്‍നിരുന്നു

ഇന്ന് ഞാന്‍ തിരിച്ചു ചെല്ലുമ്പോള്‍ കലാലയം പൂത്തുലഞ്ഞു നില്കുന്നു
ഞാന്‍ പോലും അറിയാതെ പോയ നൂറു നൂറു നിറങ്ങളിലൂടെ
ഇവരുടെ കണ്ണുകളിലെ നിരങ്ങലെന്കിലും കൊഴിയതിരുന്നെങ്ങില്‍ എന്ന് ആശിച്ചു പോകുന്നു
എങ്കിലും എന്നെ നോക്കി ചിരിച്ചുകൊണ്ട് കലാലയം
വര്‍ണങ്ങളില്‍ ചാലിച്ച എന്റെ സ്വപ്‌നങ്ങള്‍ എനിക്ക് നീട്ടി
പക്ഷെ ഇനി എനികെന്ദിനു വേണം ഇവ?

മരണത്തിന്ടെ മരവിപ്പകട്ടുവാനോ അതോ ഈ ജീവിത സായന്നത്തില്‍
ഞാന്‍ ജീവിക്കാന്‍ മാത്രം മറന്നു എന്ന് ഓര്‍മിപിക്കുവാണോ

കുട്ടികളേ ജീവിക്കുക ഞങ്ങള്കു‌ വേണ്ടി
നിറങ്ങളെ പുല്‍കി അവയെ കാത്തു സൂക്ഷിക്കുക
ഞാന്‍ ഇനിയും വരും പുതിയൊരു വസന്തതിണ്ടെ കൂടുകാരനായി
എനിക്കായ്‌ അവ കാത്തു വെക്കുക
ഞാന്‍ ഇനിയും വരും
നിറങ്ങള്‍ ചോരാതെ ജീവിക്കുവാന്‍...

Tuesday, October 6, 2009

എന്റെ പ്രണയത്തെ ആത്മാവിന്റെ ആഴങ്ങളില്‍ തുഴഞ്ഞു അളക്കാന്‍ നിനക്കാകുമോ?
ഒരു മൂടല്‍ മഞ്ഞെന്ന പോലെ നിന്നെ തലോടുമ്പോളും ,
ദൂരെ മാത്രമേ കാണുകയുള്ളു എന്നുണ്ടോ?
എന്നെ മറക്കു നീ എന്റെ പ്രണയത്തെ മാത്രമറിയൂ


ഞാന്‍ കേള്‍ ക്കാത്ത എന്റെ ആത്മാവിന്റെ ആവിഷ്കാരങ്ങള്‍ നീ അറിയുന്നുവോ?
എങ്കില്‍ എനിക്കു വേണ്ടി കൂടി നീ ശബ്ദം ഉയര്‍ ത്തുക
ഞാന്‍ പിറക്കാന്‍ അനുവദിക്കാതെ പൊയ എന്റെ കണ്ണു നീരിനെ നീ കണ്ടുവോ?
എങ്കില്‍ എനിക്കു വേണ്ടി കൂടെ നീ കരയുക..
എങ്ങോ കളഞ്ഞു പോയ എന്റെ ഓര്‍ മയുടെ മന്ചാടികള്‍ നീ പേറുക്കിയൊ?
എങ്കില്‍ എനിക്കു വേണ്ടി നീ അവ സൂക്ഷിക്കുക


എന്നെ അറിയൂ എന്റെ പ്രണയതിലൂടെ, എന്റെ ദുഖങ്ങളിലൂടെ,
എന്റെ ഓര്‍ മകളിലൂടെ…
തെറ്റി പറക്കുന്ന പട്ടം പോലെ 
ചരടു വലികളില്‍ കുടുങ്ങി സന്ചരിക്കുന്ന ആ സന്ചാരി ഞാന്‍ അല്ല..
ചങ്ങലകളില്‍ കുടുങ്ങി സന്ചരിക്കാനാകാത്ത ആ മൃഗവും ഞാന്‍ അല്ല…
എന്നെ അറിയു എന്നിലൂടെ
എന്റെ പരിമിതികളിലൂടെ അല്ലാതെ….