Tuesday, June 20, 2017

ഒരു കുഞു ഓർമ്മ


സ്കൂൾ വിദ്യാർത്ഥിയായ ഞാൻ രാവിലെ സ്കൂൾ ബസ് കാത്തുള്ള നിൽപ്പാണ് വെള്ള യൂണിഫോം ഉം വെള്ള ഷൂസ് ഉം പുത്യേ ബാഗ് ഉം കുടയും ഒക്കെ ഉണ്ട്..രാവിലെ പെയ്തൊഴിഞ്ഞ മഴയുടെ ബാക്കിയായി നനഞ്ഞ മരങ്ങളും പൂക്കളും..

സിമന്റ് ഇട്ട ഒരു കുഞ്ഞു ഇറക്കത്തിൽ ആണ് ഗേറ്റ് യിലേക്ക് നോക്കി ഞാൻ ബസ് കാത്തു  നിക്കുന്നത് പുറകിൽ തണൽ വിരിച്ചു നിൽക്കുന്ന മാവും ഓടിട്ട രണ്ടു നില വീടും ഒക്കെ കാണാനുണ്ട്.  ഏതെങ്കിലും ജനാലകൾക്കുള്ളിൽ നിന്നും എന്നെ കാണുന്ന അമ്മയുടേയോ അച്ഛന്റെയോ അമ്മുമ്മയുടെയോ കണ്ണുകൾ എന്റെ മനസ്സിൽ ഞാൻ കണ്ടു.

ചിരിക്കാനും ചിന്തിക്കാനും മറന്ന എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നമായി  കേറി വന്ന എന്റെ ബാല്യകാലം..
കളഞ്ഞു പോയതിനെ ആസ്വദിക്കാനുള്ള സതോഷത്തിൽ ഞാൻ ആ നനവിനെയും കൗതുകത്തിനെയും ഒരു ദീർഘശ്വാസത്തിൽ  ഉള്ളിലേക്കെടുത്തു.

മതിലിനപ്പുറത്തെ കാട് പിടിച്ച പറമ്പിൽ നിന്നും എന്നെ എത്തി നോക്കി ആ വെള്ള പൂവ് ചിരിച്ചു...

രാവിലത്തെ അലാറമിന്റെ  ശബ്ദത്തിൽ ആ സുന്ദര സ്വപ്നം എന്നെ വിട്ടു പോയി. ചാടി എണിറ്റു രാവിലത്തെ പണികൾ ഒതുക്കി മോനെ റെഡി ആക്കി മോളേം എടുത്തു അവനെ ബസ് കേറ്റാൻ  നിക്കുമ്പോൾ ആണ് പിന്നെ ആ സ്വപ്നം ഓര്മ വന്നത്, കൂടെ ആ വെള്ള പൂവും.

ബസ് സ്റ്റോപ്പിൽ നിന്ന് റോഡിൽ പോകുന്ന കാറുകൾ  കാണുന്ന മോനേയും മഴയെ മണത്തു കാറ്റു കൊണ്ട് കിളികളെ കണ്ട എന്റെ ബാല്യവും താരതമ്യം ചെയ്തു ആ വെള്ള പൂവിനെ ഓർത്തു നിന്നു.

മോനെ വിട്ടു വീട്ടിൽ കേറി അമ്മെ വിളിച്ചു

ഞാൻ : " അമ്മ ഞാനിന്നു നമ്മുടെ പഴേ വീട് സ്വപ്നം കണ്ടു. ആ വീട് ഇപ്പോളും ഉണ്ടാകുമോ ?"
'അമ്മ:  " അറിയില്ല മേടിച്ചോരു പൊളിച്ചു കാണണം പഴേതല്ലേ അധികം നിക്കില്ല "
ഞാൻ : " അമ്മെ ആ സിമെന്റിന്റെ  അടുത്ത് മതിലിന്റെ അപ്പുറത്തു       ഉണ്ടായി നിന്നിരുന്ന വെള്ള പൂവിന്റെ പേരെന്താ ?
'അമ്മ : "ഏതു വെള്ള പൂവ് ? എനിക്ക് ഓർമയില്ല "

എങ്കിലും മലയാളിക്ക് അറിയാവുന്ന എല്ലാ വെള്ള പൂവുകളുടെയും പേര് പറഞ്ഞു 'അമ്മ എന്നെ സഹായിച്ചു. പക്ഷെ കിട്ടിയില്ല.

ഞാൻ എല്ലാം അറിയുന്ന നമ്മുടെ ഗൂഗിൾ അമ്മാവനെ ശരണം പ്രാപിച്ചു പല തരാം കോമ്പിനേഷൻ ഇത് വൈറ്റ് ആൻഡ് റെഡ് ഫ്ലവർ സീൻ ഇൻ കേരളം തപ്പി നോക്കി
ഒരു രക്ഷെമ ഇല്ല. ഗൂഗിൾ ഇന് പോലും ആ ചിത്രം എനിക്ക് തിരിച്ചു തീരാൻ കഴിഞ്ഞില്ല.
ആകെ സങ്കടമായി എന്റെ ബാല്യത്തിന്റെതെന്നു പറയാൻ ഇപ്പോ കുറച്ചു ഓർമ്മകൾ മാത്രമേ ഉള്ളു അതിൽ നിന്ന് ഒരു കഷ്ണം വീണു പോയ പോലെ തോന്നി.
ഈ മരുഭൂമിയിൽ അറിയാവുന്ന മലയാളികളോടൊക്കെ ചോദിച്ചു നോക്കി കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ ആ ചുവന്ന തണ്ടുള്ള വെള്ള പൂവിനെ  എന്നൊക്കെ ആർക്കും അറിയുന്നില്ല.

വൈകുന്നേരം 'അമ്മ ആദ്യേ വിളിച്ചു

'അമ്മ : "എന്താ ഒരു  സങ്കടം ?"
ഞാൻ : "ഒന്നൂല്യ അമ്മെ ആ വീടൊക്കെ ഓർത്തപ്പോൾ ഒരു വെഷമം"
'അമ്മ " ആ പൂവ് ഞാൻ ആലോചിച്ചു ചണ  ആണോ?"
 eurekkaaaa!!!!!
 ആ അതന്നെ അതന്നെ

വീണ്ടും ഗൂഗിൾ  അടിച്ചു

കിട്ടിപ്പോയി ആ സുന്ദരി പൂവിന്റെ ഫോട്ടോ, മൂപ്പർക്ക് വേറെ കിടിലൻ പേരൊക്കെ ഉണ്ട്. എങ്കിലും അതെടുത്തു ഫോണിന്റെ  വോൾപേപ്പർ  അക്കിപ്പോ ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തോക്കെയോ കയ്യിലൊതുക്കിയ പോലെ ഒരു സുഖം...






No comments:

Post a Comment