മഴയോടും കാറ്റിനോടും ഒപ്പം ഞാനും നീങ്ങി മരത്തണലും മരുഭൂമിയും തേടി
ഓരോ അടിയും നീങ്ങുമ്പോൾ എനിക്കുള്ളിൽ മരണത്തിൻറെ ഗന്ധം ഞാൻ അറിഞ്ഞു
അത് ജീവിത യാത്രയിലെ ഓരോ അവസ്ഥകളുടെ മരണമായിരുന്നു
മഞ്ഞമന്ദാരത്തിന്റെ സുഗന്ധം വിയർപ്പിന്റെ ഗന്ധമായപ്പോൾ അത് ബാല്യത്തിന്റെ മരണം
മഴയുടെ ചിലങ്ങ കിലുകം വാഹനങ്ങളുടെ ശബ്ദമായി മാറിയപ്പോൾ അത് എന്നിലെ ഗ്രാമീണതയുടെ മരണം
കണ്ണിലെ തിളക്കം കണ്ണുനീരായപ്പോൾ അത് സ്വപ്നങ്ങളുടെ മരണം
ആത്മധൈര്യം സന്ഗോച്ങ്ങൾക്ക് വഴിമാറിയപ്പോൾ അത് സത്യത്തിന്റെ മരണം
വളര്ത്തിയ വേരുകൾ മുറിക്കുമ്പോൾ അത് ഒരു കാലഘട്ടത്തിന്റെ മരണം
ഇനിയും ഒരുപാട് മരണങ്ങൾ അകലെ ഒരു അവസാന മരണം
മരണം
ReplyDeleteസത്യസന്തമായ മരണം .
നന്നായിട്ടുണ്ട്