ഞാന്‍ സ്ത്രീയായിരുന്നു...
എന്‍റെ ഓരോ ചുവടും ക്രൂശിക്കപ്പെട്ടപ്പോഴും
എന്‍റെ ഓരോ ശ്രമവും വിഫലമാക്കപ്പെട്ടപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ ചിറകുകള്‍ അരിഞ്ഞപ്പോഴും
എന്‍റെ കാലുകള്‍ തച്ചുടച്ചപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ കണ്ണുനീര്‍ അപ്രത്യക്ഷമായപ്പോഴും
എന്‍റെ പുഞ്ചിരികള്‍ വില്‍ക്കപ്പെട്ടപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ ഹൃദയത്തില്‍ ചവിട്ടി നീ വളര്‍ന്നപ്പോഴും
എന്‍റെ പ്രാണന്‍ കുടിച്ചു നീ ജീവിച്ചപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ ആയുധം നിന്‍റെ രുചിയറിഞ്ഞപ്പോഴും
എന്‍റെ ബലിത്തറ നിന്‍റെ രക്തത്താല്‍ ഉണര്‍ന്നപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ വഴികള്‍ ഞാന്‍ വെട്ടിയപ്പോഴും
എന്‍റെ ആകാശം ഞാന്‍ വരച്ചപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ ചുവടിന്‍റെ ഉറപ്പില്‍ ലോകം വിറച്ചപ്പോഴും
എന്‍റെ കണ്ണിലെ അഗ്നിയില്‍ വെന്തു വെണ്ണീറായപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
സ്ത്രീയുടെ അനിവാര്യമായി തീര്‍ന്ന മാറ്റം .
ReplyDeleteപുനര്‍ജീവനം.
ഹൃദ്യം.
സ്ത്രെന്ന്യതെ ,നീയെന്‍റെ ശക്തിയായ് ,
ReplyDeleteഗംഗയായ് ,പ്രാണ പ്രകൃതിയായ് ,
സര്‍വം സഹയായ് ഈ നോവിന്‍റെ
പ്രാണ ഭാരം പേറുക ..
സൃഷ്ടി സ്ഥിതികളെ ജന്മം ധരിക്കുക ,
വീണ്ടും തുടരുക.., വീണ്ടും..
നന്നായിരിക്കുന്നു....ഇനിയും തുടരുക... ആശംസകള്‍...
എന്റെ ആയുധം നിന്ടെ രുചി അരിഞ്ഞപ്പോളും
ReplyDeleteഎന്റെ ബലിതറ നിന്ടെ രക്തത്താല്‍ ഉണര്നപ്പോലും
ഞാന്‍ സ്ത്രീയായിരുന്നു
----------------
ഇത്രയും അരക്ഷിതത്വത്തിനിടയിലും ഇത് സാധ്യമായല്ലോ.....
നല്ല കാര്യം..........
ഒരു കൊടുങ്കാറ്റായ് ഉയരുമ്പോഴും
ഒരു തലമുറതന്‍ വെളിച്ചമായ് പടരുമ്പോഴും
വിസ്വസ്നേഹത്തിന്റെ തണലായ് തുടരുമ്പോഴും
നീ ഒരു സ്ത്രീയായിരിക്കുക..........
ആശംസകള്‍