Saturday, June 19, 2010

സൌഹൃദം



ചോദ്യങ്ങളും ഉത്തരങ്ങളും അറിയാതെ 
നൊമ്പരങ്ങളും സന്തോഷവും അറിയാതെ 
ഞാന്‍ നിന്‍റെ തണലില്‍ ചേര്‍ന്നു നിന്നു 
നീ ചിരിച്ചപ്പോള്‍  നിന്‍റെ  പുഷ്പങ്ങള്‍ കൊഴിഞ്ഞപ്പോള്‍
അതിന്‍റെ സുഗന്ധത്തില്‍ ഞാന്‍ സന്തോഷത്തെ അറിഞ്ഞു
നീ ഫലഭൂവിഷ്ടയായി  നാണിച്ചു നിന്നപ്പോള്‍ 
ഞാന്‍ എന്‍റെ  കൌമാരത്തെ അറിഞ്ഞു 
നിന്നെ നട്ടു വളര്‍ത്തിയവര്‍ നിന്നെ വിട്ടുപോയപ്പോള്‍ 
ഞാന്‍ വേര്‍പാടിന്‍റെ ദുഃഖം അറിഞ്ഞു 
നീ പുതിയ ബന്ധങ്ങള്‍ക്കായി ചാഞ്ഞു കൊടുത്തപ്പോള്‍ 
ഞാന്‍ എന്‍റെ കൈകളും നീട്ടി 
പിന്നെയും ഏകയായി നീ നിന്നപ്പോള്‍ 
ഞാന്‍ നിന്നെ വാരിപ്പുണര്‍ന്നു 
നീ കരഞ്ഞപ്പോള്‍ നിന്‍റെ  ഇലകള്‍ ഉണങ്ങി കൊഴിഞ്ഞപ്പോള്‍
ഞാന്‍ വാര്‍ധക്യത്തിന്‍റെ നെടുവീര്‍പ്പിട്ടു 
ഒടുവില്‍ ജന്മാന്തങ്ങളിലേക്കുള്ള പ്രയാണത്തില്‍ 
അഗ്നി ശുദ്ധി വരുത്തി നീ കൂടെ വന്നു... 

3 comments:

  1. good one manjeri

    ReplyDelete
  2. പ്രമേയം കൊള്ളാം..
    പക്ഷെ,
    വാക്കുകള്‍ മുഴച്ചു നില്‍ക്കുന്നു..



    എല്ലാ ഭാവുകങ്ങളും...... ഹൃദയപൂര്‍വ്വം..

    ReplyDelete