Tuesday, November 7, 2017

വെളിച്ചപ്പാട്

ആദ്യത്തെ ജോലി ആയി വന്നതാണ് ഈ നഗരത്തിൽ..  ഈ  ലോകത്തു ഇത്രയധികം ആൾക്കാറുണ്ടോ  എന്ന് തോന്നിപ്പിച്ച റോഡുകൾ . മനുഷ്യന്റെ വിയർപ്പിന്റെയും  അതിനെ മറയ്ക്കാൻ വേണ്ടി വാരി പൂശിയ സുഗന്ധ ദ്രവ്യങ്ങളുടെയും മടുപ്പിക്കുന്ന മണം  . ഉന്തിയും  തള്ളിയും  അറിയാവുന്ന  തമിഴും കൊണ്ട് തപ്പി ബസ് കണ്ടു പിടിച്ചു. കിട്ടിയ സീറ്റിൽ  ചാടി കേറി ഇരുന്നു. വെയിലടിച്ചു കരിഞ്ഞു പോകുന്ന പോലെ. 

ബസ്സിനു  അകത്തു കൈ കൊട്ടും പാട്ടും ആയി ഹിജ്റ കൽ കയറിയിട്ടുണ്ട് . കോയമ്പേടു സ്റ്റാൻഡ്  എത്തണ വരെ സഹിക്കണം. തല വേദനിയ്ക്കുന്നു. മടുത്തു ഈ അലച്ചിൽ . ഒന്നുകിൽ ഒരു വണ്ടി മേടിയ്ക്കണം അല്ലേൽ വേറെ ജോലി നോക്കണം. 

കോയമ്പേടു ഇറങ്ങി വീട്ടിലേക്കു നടന്നു. പോണ വഴിക്കു ഹിജ്റകൾ  പിടികൂടി. കാശ് ചോദിച്ചു. കയ്യിൽ ഒന്നുമില്ല താനും. അവര് വിടണ  ലക്ഷണമില്ല. പിന്നാലെ തന്നെ നടപ്പുണ്ട്. 

ഉച്ച ഉണ് കഴിക്കാൻ ഉള്ള ടി സ്റ്റാളിൽ കേറി ഇരുന്നു. പിന്നാലെ അവരും ഉണ്ട്. ക്രെഡിറ്റ് കാർഡ് ഉണാണ് . തിങ്കളാഴ്ച ശമ്പളം കിട്ടും അത് വരെ ഇതെന്നെ ശരണം.

 "പൈസയില്ലാമേ എപ്പടി തമ്പി ശാപിട്ട മുടിയും ?" ഹിജ്റ കളുടെ കൂട്ടത്തിലെ നേതാവിന്റെ ആണ് ചോദ്യം. 

"നിങ്ങളും വന്തിടുങ്ങേ  ശാപ്പിട്ടു പോലാം ".  ആറിയാവുന്ന തമിഴഇൽ  അവരേം ഉണ്ണാൻ  ക്ഷണിച്ചു.

ക്രെഡിറ്റ് കാർഡ് കൊടുത്തു 5  ഊണിനു  സീറ്റാക്കി. അവരുടെ കൂടെ കേറി ഇരുന്നു. ശാന്തി സംഘത്തിലെ ഒരാൾ സ്വയം പരിചയപ്പെടുത്തി. മനോജ് ഞാനും പേര് പറഞ്ഞു. 

ഞങ്ങളെ മനുഷ്യന്മാരായി കാണുന്നവർ ഇവടെ കുറവാണു. ഒരു നേരത്തെ ഭക്ഷണം ഞങ്ങൾക്കും വേണമെന്ന് അധികം ആരും ഓർക്കാറില്ല. 

മനോജ് ഒരു നിമിഷം തന്റെ കുട്ടികാലത്തേക്കു പോയി,

ചെണ്ടമേളം മുറുകുന്നതോണോടൊപ്പം ചടുലമാകുന്ന കാൽ താളം ചിലമ്പിന്റെ കിലുക്കം ചുവന്ന പട്ടുടുത്തു ദേവിയെ ആവാഹിച്ച വെളിച്ചപ്പാട്. 

"പേടിയാവുന്നു അമ്മുമ്മേ". "പേടിക്കാനൊന്നുമില്ല . ദേവിയല്ലേ. ദേവി നമ്മളെ കാണാൻ വേരുന്നതാണ് . ദേവി അമ്മയാണ് സംരക്ഷകരെയാണ്. "

കോണി പടിയിലെ അഴികൾക്കുള്ളിലൂടെ കണ്ട രൂപം. 

ചായക്കടേല് വട  മേടിക്കാൻ പോയപ്പോൾ  അവിടെ ഇരുന്നു ചായ കുടിക്കുന്നു. അത് ഒരു ആണല്ലേ. ആണ് എങ്ങനെയാ ദേവി ആകുന്നെ ദേവി പെണ്ണല്ലേ ? 

വീട്ടിൽ വന്നു അമ്മുമ്മയോട്  ചോദിച്ചു. 

"വെളിച്ചപ്പാട് ആനാണല്ലോ ഷർട്ട് ഉം മുണ്ടും ഇട്ടു ചായക്കടേല് കണ്ടല്ലോ?". "വെളിച്ചപ്പാട് ദേവിയെ ആവാഹിക്കുന്നതാണ് മോനെ  അല്ലാണ്ട് വെളിച്ചപാട് പെണ്ണല്ല." 

"അങ്ങനെ ആണിന് പെണ്ണാവാൻ പറ്റോ?"

ആണും പെണ്ണും ഒക്കെ ഒന്നെന്നെ മോനെ . ആണ് ഒരു പെണ്ണിന്റെ വാത്സല്യം  അറിയുമ്പോൾ അവൻ പെണ്ണും പെണ്ണ് ഒരു ആണിന്റെ ധൈര്യം കാണിക്കുമ്പോൾ അവൾ ആണും ആകും. അത്രേള്ളൂ. 

7  വയസുകാരന്  ലോക സമത്വവും തത്വമസിയും എല്ലാം ഒന്നിച്ചു ഒറ്റവാചകത്തിൽ മനസിലാക്കി തന്ന നിമിഷം. 

പിന്നീട് ജീവിതം പല തിരിവുകളിൽ ആയി പലതും കാണിച്ചു തന്നു. എങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ പാഠം മനസ്സിൽ നിന്ന് പോയില്ല. 

നിങ്ങേ സാപിടുങ്ങേ... എന്ന് പറഞ്ഞു ശാന്തി എന്ന മനുഷ്യനെ നോക്കി ചിരിക്കാൻ മാത്രേ കഴിഞ്ഞുള്ളു. അവിടെ അവനോ അവളോ എന്നൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല,. 

നിറഞ്ഞ വയറിന്റെ പുഞ്ചിരി കണ്ടപ്പോൾ വെയിലിന്റെ ചൂടൊന്നു കുറഞ്ഞ പോലെ. അയാൾ ഇറങ്ങി നടന്നു വീണ്ടും. അവർ കൊട്ടും  പാട്ടുമായി വേറെ ആർക്കോ പിറകെയും..

No comments:

Post a Comment