വായന അറിവായിരുന്നു സ്വപ്‌നങ്ങൾ കാണാനുള്ള പ്രചോദനമായിരുന്നു. ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ അതിനുള്ള പങ്കു വളരെ വലുതായിരുന്നു. വായിച്ചു വളരുന്ന തലമുറ ഒരു ജനതയുടെ മുതല്കൂട്ടായിരുന്നു.
ഓരോ വ്യക്തിയുടെയും ചിന്തകളെ നട്ടു നനച്ചു വളർത്തിയിരുന്നത് അവൻ വായിച്ചിരുന്ന പുസ്തകങ്ങളായിരുന്നു. നല്ലതു ചിന്തിച്ചിരുന്ന, നല്ലതു പ്രവർത്തിച്ചിരുന്ന നല്ലതു എഴുതിയിരുന്ന ഒരു കൂട്ടം മഹദ് വ്യക്തികൾ ഈ സമൂഹത്തെ കൈ പിടിച്ചു നയിച്ചിരുന്നു. അവരെയും അവരുടെ പ്രവർത്തികളെയും നമ്മൾ വായനയിലൂടെ ആണ് അറിഞ്ഞിരുന്നത്.
ഇന്ന് അറിവിന്റെ മാധ്യമമായി ഇന്റർനെറ്റ് മാറിയിരിക്കുന്നു. സാഹിത്യം ആര്ഭാടമായിരിക്കുന്നു. ഇനിയുള്ള തലമുറയ്ക്ക് സങ്കല്പങ്ങളുടെയും സ്വപ്നങ്ങളുടെയും ഭംഗി കൈമോശം വരും എന്ന് തോനുന്നു. ചെറിയ വാചകങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ അവർ അറിയുന്നു. പരിമിതമല്ലാത്ത അറിവിനെ ശെരിയും തെറ്റും തിരിച്ചറിയുന്നതിനു മുൻപേ അവരുടെ കയ്യിലേക്ക് വഹച്ചു കൊടുക്കുന്നു. ഇതിന്റെ അനന്തര ഫലമെന്നോണം ഗഹനമല്ലാത്ത വ്യക്തത കുറഞ്ഞ ഒരു കൂട്ടം ചിന്തകൾ ആണ് ഇന്ന് നമ്മുടെ കുട്ടികളുടെ ഉള്ളിൽ. ഒരു വിഷയത്തെ പറ്റി ഒരു പുസ്തകം വായിക്കുമ്പോൾ കിട്ടുന്ന അറിവിൽ നിന്ന് ഒരു വിഷയത്തെ പറ്റി വികിപീഡിയ യിലെ ഒരു പേജ് പറയുന്ന അറിവിലേക്ക് അവരുടെ ലോകം ചുരുക്കപ്പെട്ടിരിക്കുന്നു.
വായിച്ചു വളരുക എന്നത് തിരുത്താനുള്ള സമയമായിരിക്കുന്നു. ഇനി പുസ്തകങ്ങൾ വായിച്ചു വളരാൻ തന്നെ പറയേണ്ടിയിരിക്കുന്നു.