Monday, July 14, 2014

വഴികൾ



ഞാൻ നടന്ന വഴികൾ ഞാൻ വേട്ടിയതായിരുന്നില്ല.
അവ എനിക്ക് മുന്നേ നടന്നവരുടെ
വിയർപ്പും കണ്ണുനീരും വീണു മിനുസപ്പെട്ടതായിരുന്നു.
ആ വഴികൾ എന്നെ ഭയപെടുത്തിയില്ല.
ഇതാണ് നീ പോകേണ്ട വഴി എന്ന് പറയാൻ ഏറെ ശബ്ദങ്ങൾ.

പിന്നീടെപ്പോഴോ കാലുകൾ  ഇടറി തുടങ്ങി കൈകൾ വിറച്ചു തുടങ്ങി
എന്റെ വഴിയിലെ തണ്ണീർ പന്തലിൽ  വെള്ളം വറ്റിയിരുന്നു
പ്രോത്സഹിപിച്ചിരുന്ന ശബ്ദങ്ങൾ നിലച്ചിരുന്നു
ഒരു നിമിഷം ഞാനും ചിന്തിച്ചു പൊയ്
ഞാൻ നടന്ന വഴി തെറ്റൊ ?
മുന്നേ പോയവരുടെ കാല്പാടുകൾ
എന്നോട് പറയാൻ ശ്രമിച്ച വാക്കുകൾക്കു
കാതോർക്കാൻ മടിച്ചതിൽ ഖേദിച്ച നിമിഷങ്ങൾ
 
ഇന്ന് ഞാൻ ഒറ്റയ്ക്ക് നില്കുന്നു ഈ വഴിയിൽ 
ഒട്ടപെടലിനെ മാത്രം ഭയന്ന് കൊണ്ട്
ഞാൻ സഞ്ചരിക്കാൻ മടിച്ച വഴികളെ ഓർത്തു 

എനിക്ക് പുറകെ വരുന്നവരോട് പറയാൻ ഒന്ന് മാത്രം.
സ്വന്തം വഴി  സ്വയം കണ്ടെതുവിൻ 
കാടിനും മലയ്കും കുറുകെ സ്വയം വഴി വെട്ടുവിൻ.
അറിയുക പാത ഏതായാലും നിങ്ങൾ ഏകാന്ത പതിഅകർ.
കൂടെ ഉണ്ടെന്നു നിങ്ങൾ കരുതുന്നവരെല്ലാം ഒരു നാൾ മാഞ്ഞു പോകും
അപ്പോളും സ്വന്തമായി വെട്ടിയ വഴിയിൽ നിങ്ങൾക്കു നിങ്ങളെ കണ്ടെത്താനാകും
മിനുസപെട്ടവയിൽ നിങ്ങൾ പകച്ചു നിന്ന് പോകും.

Friday, July 11, 2014

ഞാൻ നനയാൻ മറന്ന മഴയ്ക്ക്




ഞാൻ നനയാൻ മറന്ന മഴയ്ക്ക്

നീ എന്നും കുളിരേകിയ എന്റെ കൂട്ടുകാരി 
പക്ഷെ ഞാൻ ഇന്ന് നിന്നിലെക്കിറങ്ങാൻ മറന്നിരിക്കുന്നു
നഗരത്തിന്റെ  ബഹളത്തിൽ ഞാൻ നിന്റെ ആരവം കേട്ടില്ല.
ഉള്ളിലേക്ക് മാത്രം നോകിയ എന്റെ കണ്ണുകളിൽ കാർമേഘങ്ങൾ തെളിഞ്ഞില്ല
വെറുങ്ങലിച്ച എന്റെ ഹൃദയം നിന്റെ വരവ് അറിഞ്ഞില്ല
നീ തുള്ളിയായി പെയ്തു ഇറങ്ങിയപ്പോൾ
എന്റെ ജാലകങ്ങൾ അടഞ്ഞു കിടന്നു.
നീ ആർത്തു ഉല്ലസിച്ചു തിമർത്തു  പെയ്തപ്പോൾ
ഞാൻ അടഞ്ഞ വാതിലിനിപ്പുറം ഇരുന്നു
നീ യാത്ര പറഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ  
മുഖത്തേക്ക്  പാറി വന്ന നിന്റെ കൈകള തട്ടി മാറ്റി.
ക്ഷമികുക ഞാൻ എന്നിലേക്ക്‌ ചുരുങ്ങുന്നു
എന്നെ ഞാൻ ആക്കിയ നിന്നെ മറന്നു
നീ തന്ന സ്വപ്നങ്ങളെ മറന്നു നീ തന്ന ഓർമകളെ  മറന്നു
നിന്ടെ വിശാലമായ ആകാശം ഇന്നെനികൊരു ആഡംബരം മാത്രം