Wednesday, November 21, 2012

തണല്‍





















ഈറന്‍ മിഴിയുടെ ആര്‍ദ്രതയിലും 
നനവ്‌ പടര്‍ന്ന കവിള്‍ തടത്തിലും 
വര്‍ഷ മേഘങ്ങളുടെ വിരഹ ദുഃഖം ഞാന്‍ കണ്ടിരുന്നു 

കൊഴിഞ്ഞു വീണ മല്ലി പൂക്കള്‍ 
കാലടിയില്‍ ഞെരിയാതിരികാന്‍ 
വഴിമാറി നടന്നപ്പോളും  

ചാഞ്ഞു വന്ന ചില്ലകളെ
 സ്പര്‍ശിക്കാതെ ഒഴിഞ്ഞു 
മാറി നടന്നപ്പോളും 

പെയ്തു തോര്‍ന്ന മഴയുടെ 
ബാക്കി പത്രങ്ങലില്‍ നിന്നുള്ള 
ഒളിച്ചോട്ടം ഇവയെന്ന് ഞാന്‍ അറിഞ്ഞിരുന്നു 

എങ്കിലും ഞാന്‍ എന്റെ നിഴല്‍ നിന്നോട് ചേര്‍ത്ത് വെച്ചു  
വര്‍ഷവും വേനലും മാറി വസന്തം വരുമെന്ന പ്രതീക്ഷയില്‍ 

ആ വസന്തത്തിന്റെ നിറവില്‍  നീയെന്റെ 
നിഴലിന്റെ തണല്‍ തിരിച്ചറിയുമെന്ന വിശ്വാസത്തില്‍ 

1 comment:

  1. ''നമുക്കാരുമല്ല എന്നറിഞ്ഞിട്ടും
    പ്രാണന്‍റെ കോണില്‍
    സൂക്ഷിക്കാന്‍
    ചില ഹൃദയങ്ങള്‍ വന്നു പോകും....

    മഴയായ്..മഞ്ഞായി..
    കാറ്റായി...
    ചില നേരം, ഒരു പുലര്‍കാല സ്വപ്നം പോലെയും....
    ക്ഷണികം..

    കാലം അതിന്റെ വേഷം ആടി തീര്‍ക്കും...
    എങ്കിലും,
    ഈ ജീവിത സത്രത്തിന്റെ മൂലയില്‍
    അവര്‍ക്കുമുണ്ടാകും
    ഒരിടം...
    അണയാതെ കാത്തൊരു തിരിനാളം..
    പുഞ്ചിരിയിലെ ഒരിറ്റു കണ്ണീര്‍..
    പാതി മുറിഞ്ഞ ഒരു സ്വപ്നം..
    ഒരു തുണ്ട് കവിത...

    എന്‍റെ
    ചിന്തകള്‍ ,
    വെറുതെ എന്നറിഞ്ഞിട്ടും........
    ........... ....
    ..........................''

    ReplyDelete