ഈറന്‍ മിഴിയുടെ ആര്‍ദ്രതയിലും
നനവ് പടര്‍ന്ന കവിള്‍ തടത്തിലും
വര്‍ഷ മേഘങ്ങളുടെ വിരഹ ദുഃഖം ഞാന്‍ കണ്ടിരുന്നു
കൊഴിഞ്ഞു വീണ മല്ലി പൂക്കള്‍
കാലടിയില്‍ ഞെരിയാതിരികാന്‍
വഴിമാറി നടന്നപ്പോളും
ചാഞ്ഞു വന്ന ചില്ലകളെ
സ്പര്‍ശിക്കാതെ ഒഴിഞ്ഞു
മാറി നടന്നപ്പോളും
പെയ്തു തോര്‍ന്ന മഴയുടെ
ബാക്കി പത്രങ്ങലില്‍ നിന്നുള്ള
ഒളിച്ചോട്ടം ഇവയെന്ന് ഞാന്‍ അറിഞ്ഞിരുന്നു
എങ്കിലും ഞാന്‍ എന്റെ നിഴല്‍ നിന്നോട് ചേര്‍ത്ത് വെച്ചു
വര്‍ഷവും വേനലും മാറി വസന്തം വരുമെന്ന പ്രതീക്ഷയില്‍
ആ വസന്തത്തിന്റെ നിറവില്‍ നീയെന്റെ
നിഴലിന്റെ തണല്‍ തിരിച്ചറിയുമെന്ന വിശ്വാസത്തില്‍