ജന്മം
കൊണ്ട് മലയാളി ആയി പോയത് കൊണ്ട് മാത്രം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു വാക്കാണ്
" ഗള്‍ഫ് ". അപ്പുരത്തേം ഇപ്പുരത്തേം ഇടക്ക് നമ്മുടേം വീട്ടില്‍ വരുന്ന
ഗള്‍ഫ് മിട്ടായി. ആ മിട്ടായികളുടെ സ്വാതില്‍ ഉണ്ടായിരുന്ന വിയര്പിന്റ്റെ ഉപ്പുരസം
തിരിച്ചറിയാന്‍ വേണ്ടിയാണോ എന്നറിയില്ല കാലം എന്നെ ഇവടെ കൊണ്ടെത്തിച്ചത്. ഗള്‍ഫ് ജീവിതം
മണലാരണ്യത്തിലെ മരീചിക മാത്രം ആണെന്ന് അറിയാമായിരുന്നു പക്ഷെ ദൂരേന്നു നോകുമ്പോള്‍
ഉള്ള പച്ചപ്പ് പോലും എന്നെ ആകര്ഷിചിരുനില്ല. ജനിച്ച നാട്ടില്‍ ഒരുപാട് പച്ചപ്പ് കണ്ടത്
കൊണ്ടായിരിക്കാം അല്ലെങ്ങില്‍ ചിലപ്പോള്‍ ആ പച്ചപ്പിനപ്പുറം വരണ്ട വേനലിന്റ്റെ
ചൂടുന്ടെന്നു അറിഞ്ഞത് കൊണ്ടായിരിക്കാം...
ഒരു മനുഷ്യന്റ്റെ ജീവിതം തുടങ്ങുന്നത് അവന്റ്റെ ഈ ഭൂമിയിലെ ആദ്യത്തെ കരച്ചിലില്‍ ആണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ നമ്മുടെ സ്വന്തം ജീവിതം തുടങ്ങുന്നത് എവിടെ നിന്നാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്റേത് എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്ന ഇടത്തു നിന്നാണ് തുടങ്ങുന്നത്. എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് എന്റെ വേനല്‍ അവധികാലങ്ങളില്‍ നിന്നാണ് എത്രേല് പഠിക്കുമ്പോള്‍ ഉള്ള അവധി ആണെന്ന് അറിയില്ല. കാരണം എന്റെ എല്ലാ അവധിക്കാലങ്ങള്‍ക്കും ഒരേ രുചിയും മണവും ആയിരുന്നു, കണ്ണന്‍ ദേവന്‍ ചായ പോലെ. ചായ എത്ര കുടിച്ചാലും മടുക്കില്ലല്ലോ അത് പോലെ എന്റെ അവധിക്കാലങ്ങളും എന്നും പ്രിയപെട്ടവയായിരുന്നു.
അമ്മൂമ്മേടെ കൂര്‍ക്കം വലിം, തങ്ക ചേച്ചിടെ നീളന്‍ മുടിം, ജനാലയുടെ അഴികളാല്‍ വരയിട്ട കാഴ്ചകളും, കണ്ടാലും കണ്ടാലും മതിയാവാത്ത കാര്ടൂനുകളും, പിന്നെ എന്നെ തന്നെ എനിക്ക് കാണിച്ചു തന്നിരുന്ന പുസ്തകങ്ങളും.
ഇന്ന് വര്‍ഷങ്ങള്‍ക്കപ്പുറം എന്റെ ഓര്‍മയുടെ ഇങ്ങേ അറ്റത് ഞാന്‍ ഇരിക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ വീണ്ടും ഒരു അവധികാലം വന്നത് പോലെ. ഇവടത്തെ ജനാലകള്‍ക്കു അഴികളില്ലെങ്ങിലും, ഇവിടത്തെ കാറ്റിനു മുല്ലപ്പൂവിന്റെ മണമില്ലെങ്കിലും, ജനലിലൂടെ നോകുമ്പോള്‍ ചിരിക്കുന്ന അയല്കാരില്ലെങ്ങിലും, ഞാന്‍ വീണ്ടും ഒരു അവധികാലം ആഘോഷിക്കുന്നു. ഈ മരുഭൂമിയുടെ മടുപ്പിക്കുന്ന യാന്ത്രികതയില്‍. എന്റെ ഓര്‍മയുടെ രണ്ടറ്റത്തും ഒരുപോലെ നിറഞ്ഞു നില്‍കുന്ന ഏകാന്തത ആയിരിക്കാം എന്നെ ഇപ്പോള്‍ ആ വേനലവധിയെ പറ്റി ചിന്തിപിക്കുന്നത്.
എങ്കിലും ഒരുപാട് നല്ല സൌഹൃദങ്ങള്‍ക്കും internet ഇനും face book ഇനും എല്ലാം ശേഷം ഈ വേനലവധിക്കും ഒരു സുഖമുണ്ട്.
ഒരിക്കലും കാണാന്‍ സമയം കിടാതിരുന്ന പഴയ സിനിമകളും ഒരിക്കാലും കാണിലെന്നു വിചാരിച്ച സീരിയല്‍ ഉകളും പങ്കിട്ടെടുക്കുന്ന എന്റെ ദിവസങ്ങളില്‍ ചില അതിഥികളും ഉണ്ട്. ഞാന്‍ വിളികാതെ കടന്നു വരുന്നവര്‍, ഇവടത്തെ എന്റെ ആദ്യത്തെ കൂട്ട് ഭയം ആയിരുന്നു. അപരിചിതമായ എന്ദിനോടും മനുഷ്യന് തോനുന്ന ആദ്യത്തെ വികാരം.
ഈ വികാരത്തെ ഞാന്‍ ചോദ്യം ചെയ്തത് വാര്‍ധക്യം കൊടികുത്തി വാഴുന്ന ശരീരവുമായി പല നിറങ്ങളിലുള്ള സരീകള്‍ ഉടുത് ദിവസവും വൈകുന്നേരം നടക്കാന്‍ ഇറങ്ങുന്ന അമ്മൂമ്മയെ കണ്ടപോളായിരുന്നു. ഒരുപക്ഷെ അവര്‍ക്കും ഈ നഗരം അപരിചിതമായിരിക്കാം. അവര്‍ ചെന്നൈ യിലെയോ ആലപ്പുഴയിലെയോ തെരുവുകളില്‍ കൂടി നടന്ന വൈകുന്നേരങ്ങളെ ഓര്‍ത്തായിരിക്കാം ഈ നടകുന്നത്. അങ്ങനെ ആദ്യത്തെ കൂട്ട് എനിക്ക് നഷ്ട്പെട്ടു,
അപ്പോള്‍ എനിക്ക് മുന്‍പില്‍ തുറന്നത് ഈ നഗരത്തിന്റ്റെ വാതിലുകലായിരുന്നു . പല നിറത്തിലുള്ള കെട്ടിടങ്ങള്‍ മാത്രം അവകാശപെടാന്‍ ഉള്ള കാഴ്ചകള്‍ കണ്ടു ഞാന്‍ ഈ നഗരത്തിലെക്കിറങ്ങി. അറിയുന്ന വഴികളിലുടെ നടന്നും അറിയാത്ത വഴികളിലുടെ ടാക്സി വിളിച്ചും ഞാന്‍ ഈ നഗരത്തെ അറിഞ്ഞു.Mall ഉകളുടെ ഉള്ളിലെ ഇംഗ്ലീഷ് കലര്‍ന്ന മലയാളം മുതല്‍ രഹിം ഇക്കെടെ ടാക്സിയില്‍ കേട്ട മലയാളം പാട്ട് വരെ എന്നെ ഈ നഗരതോടടുപിച്ചു, sharing രൂമുകളിലെയും villa കളിലെയും ജീവിതം പറഞ്ഞത് ഒരേ കഥയായിരുന്നു ഒറ്റപ്പെടലിന്റെയും ഓര്‍മകളുടെയും ഗന്ധമുള്ള അതെ കഥ. എങ്കിലും എല്ലാവരും ഓടി കൊണ്ടിരുന്നു. വലിയ കെട്ടിടങ്ങളുടെ ഭംഗി ആസ്വദിച്ചു ഈ കെട്ടിടത്തിനു മുറ്റത്തെ മുവാണ്ടന്‍ മാവിന്റെ ച്ചായ ഉണ്ടോ എന്ന് ആലോചിച്ചു
ഇടയ്ക്ക് വിളിച്ചു പറയണമെന്ന് തോന്നും ഏയ് കൂറ്റന്‍ കെട്ടിടങ്ങളെ നിങ്ങള്‍ക്കിടയില്‍ ഈ ചെറിയ ഞാനും ജീവികുന്നുണ്ട്
സംഭാധിക്കാനോ, സുഖിക്കാനോ, ആരെയെങ്ങിലും സഹായിക്കാനോ അല്ല. വെറുതെ ഒന്ന് ജീവിക്കാന്‍, ഈ അവധികാലം കഴിയും വരെ മാത്രം...
നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമുള്ള ഒരു കഴിവുണ്ട്...
ReplyDeleteപൊരുത്തപെടാനാകാത്ത സാഹചര്യങ്ങളെ ആദ്യം നഖശിഖാന്തം എതിര്‍ക്കും...പിന്നെ സാകൂതം നോക്കും...പിന്നെയും നോവില്‍ വരുത്തിയ ഒരു പുഞ്ചിരിയോടെ പൊരുത്തപെടാന്‍ ശ്രമിക്കും...നാളുകള്‍ക്കു ശേഷം ആ വൈരുദ്ധ്യത്തെ സ്നേഹിച്ചു കഴിഞ്ഞിരിക്കും...!
പിന്നെ ഒരു നാള്‍ നമ്മിലെ പഴയ നാളുകളിലേക്കുള്ള പ്രയാണങ്ങളില്‍ ഒറ്റപെടലുകള്‍ അനുഭവിക്കും കാലം; ഒരു അഭയം തേടുന്നതും മുന്നേ എതിര്‍ത്ത സാഹചര്യങ്ങലെയാകാം....
നമ്മുടെ മാത്രം കഴിവ്...
(ഒരു നാള്‍ നീയും ആ കോണ്ക്രീറ്റ് കാടുകളില്‍ നിന്നു പഴയ സ്വപ്നങ്ങ;ലിലെ പച്ചപ്പിലേക്ക് ചേക്കേറും...അന്നും ഒരു മാത്രയെങ്കിലും ഒരു തിരികെ പോക്ക് ആഗ്രഹിക്കും.. ജീവിതം ... ;)
സ്നേഹാശംസകള്‍...
This comment has been removed by the author.
ReplyDeleteManju.. nalla rasam undu vayikkan..
ReplyDeletethanku ammu chechi... inim vaayikanee...
Delete