ഞാന്‍ സ്ത്രീയായിരുന്നു...
എന്‍റെ ഓരോ ചുവടും ക്രൂശിക്കപ്പെട്ടപ്പോഴും
എന്‍റെ ഓരോ ശ്രമവും വിഫലമാക്കപ്പെട്ടപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ ചിറകുകള്‍ അരിഞ്ഞപ്പോഴും
എന്‍റെ കാലുകള്‍ തച്ചുടച്ചപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ കണ്ണുനീര്‍ അപ്രത്യക്ഷമായപ്പോഴും
എന്‍റെ പുഞ്ചിരികള്‍ വില്‍ക്കപ്പെട്ടപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ ഹൃദയത്തില്‍ ചവിട്ടി നീ വളര്‍ന്നപ്പോഴും
എന്‍റെ പ്രാണന്‍ കുടിച്ചു നീ ജീവിച്ചപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ ആയുധം നിന്‍റെ രുചിയറിഞ്ഞപ്പോഴും
എന്‍റെ ബലിത്തറ നിന്‍റെ രക്തത്താല്‍ ഉണര്‍ന്നപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ വഴികള്‍ ഞാന്‍ വെട്ടിയപ്പോഴും
എന്‍റെ ആകാശം ഞാന്‍ വരച്ചപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു
എന്‍റെ ചുവടിന്‍റെ ഉറപ്പില്‍ ലോകം വിറച്ചപ്പോഴും
എന്‍റെ കണ്ണിലെ അഗ്നിയില്‍ വെന്തു വെണ്ണീറായപ്പോഴും
ഞാന്‍ സ്ത്രീയായിരുന്നു