Wednesday, January 20, 2010

ചെമ്പകം


ഏതോ സ്വപ്നതിണ്ടേ താഴ്വരയില്‍ ഞാന്‍ നിന്ടെ സുഗന്ധത്തില്‍ മയങ്ങി നിന്നു

എന്റെ സ്വപ്നത്തിലെ സുഗന്ധങ്ങള്ക് എന്നും നിന്ടെ നനുത്ത സ്പര്‍ശം കൂട്ടുണ്ടായിരുന്നു

ഞാന്‍ മറന്ന എന്റെ ബാല്യതിണ്ടേ ഒര്മിപിക്കളായി നീ പിന്നെയും എന്നേ തേടി വന്നു

പാടത്തെ മൂടല്‍ മഞ്ഞില്‍ നിന്ടെ സുഗന്ധം ആസ്വദിച്ചു

തണുപ്പിനെ പുല്‍കി തുടങ്ങിയിരുന്ന എന്റെ പ്രഭാതങ്ങള്‍

പിന്നീടെപോഴോ പുസ്തകങ്ങളിലേക്ക്  ഉണരുന്ന പ്രഭാതങ്ങളില്‍

 ഞാന്‍ അവഗണിച്ച എന്റെ ബാല്യത്തിന്റെ ഗന്ധം

നിറകൂട്ടുകള്‍ ജീവിതത്തില്‍ ചാലിച്ചപ്പോളും ഞാന്‍ നിന്നെ മറന്നു

എന്റെ പുതിയ സ്വപ്നങ്ങള്കു  നല്കാന്‍ നിന്ടെ ഇളം നിറം പോരാതെ വന്നു..

എങ്കിലും കണ്ണുനീര്‍ കുത്തിര്‍ത്തിയ സ്വപ്നങ്ങളുടെ ഇടവേളയില്‍ ഞാന്‍ ഓര്‍ത്തിരുന്നു

പോട്ടിചിരുക്കുവാന്‍ നിന്റെ ഒരു കൂമ്പിയ ഇതള്‍ മാത്രം മതിയായിരുന്നെങ്ങില്‍ എന്ന്

ഇന്നും ഞാന്‍ എന്റെ ഓര്‍മകളില്‍ ഒരു ചെമ്പക മരം സൂക്ഷിക്കുന്നു

എന്റെ ബാല്യത്തിന്റെ സുഗന്ധം എന്റെ ജീവിതത്തില്‍ പടര്തുവാന്‍

1 comment: