Saturday, February 9, 2013

മഴ



















ആത്മാവിലേക്ക് പെയ്തിറങ്ങുന്ന മഴ

ഹൃദയ താളത്തോട്‌ ഇഴുകി ചേര്‍ന്ന്
രക്തത്തില്‍ ഉന്മാദം തുടിപ്പിക്കുന്ന മഴ

കുഞ്ഞികൈകളില്‍ അമ്മയുടെ വാത്സല്യമായി
ചവിട്ടുപടികളില്‍ അച്ഛന്റെ അനുഗ്രഹമായി

പ്രണയം പൂത്ത വഴികളില്‍ പനിനീരായി
നൊമ്പരത്തിന്റെ വിങ്ങലില്‍ കണ്ണുനീര്‍ ചാലായി

സൌഹൃദങ്ങളിലെ  കുളിര്‍മയായി
ജീവിതവീധിയിലെ വഴികാട്ടിയായി

വാര്‍ധക്യത്തിലെ  കൂട്ടുകാരിയായി
മരണത്തിലെ മണ്ണിന്റെ ഈര്‍പമായി

മറവിയുടെ താഴുകളില്‍ ഉണര്‍ത് പാട്ടായി
നാളെയുടെ കൊതിപ്പിക്കുന്ന സുഗന്ധമായി

ആത്മാവിലേക്ക് പെയ്തിറങ്ങുന്ന മഴ