ആരണ്യകത്തിലെ ആമ്പല്‍ പൂവേ
നീ അറിയുന്നുവോ നിന്റെ ജന്മ പുണ്യം
ആര്‍ക്കുമേ സ്വന്തം അല്ലാത്ത സുന്ദരി
നീ അറിയുന്നുവോ സ്വാതന്ത്ര്യത്തിന്‍ മധുരം
പാപ പുണ്യത്തിന്‍ കണക്കെടുപില്ലാത്ത
സ്വച്ചന്ത മാരുതന്റെ നെഞ്ചിലെ നര്‍ത്തകി
കറുത്ത ചെയ്തികളുടെ പുകപടലങ്ങലാല്‍
ശ്വാസനാളം അടഞ്ഞ എന്നേ അറിയുന്നുവോ നീ
സ്വന്തം സുഗന്ധം പോലും വിട്ടുപോയ
ഇ കൂടപിരപ്പിനെ അറിയുന്നുവോ നീ
നിന്നിലെകുള്ള ദൂരം താണ്ടാന്‍ കഴിയില്ലയെങ്ങിലും
നിന്റെ ഹൃദയതാളം ഞാന്‍ അറിയുന്നു
വ്യത്യസ്തമാം വേഷങ്ങള്‍ ആടുന്നുവേങ്ങിലും
നമ്മുടെ ആത്മാവ് എന്നും ഒന്നായിരിക്കുമല്ലോ