Saturday, December 12, 2009

പ്രതിബിംഭം

ഇനിയും എന്നെ പുച്ചിക്കരുത്‌
നീ എന്റെ പ്രതിബിംഭം ആകുന്നു 
നിന്ടെ കണ്ണീരിനു നനവില്ല, 
എങ്കിലും എന്റെ കണ്ണുനീര്‍ വറ്റിയല്ലാതെ 
അത് തോരുകയില്ല എന്ന് നീ അറിയുക
നിനക്ക് കളിയാക്കാന്‍ എന്റെ പരിമിതികള്‍ മാത്രം 
എന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ നിന്നോട് പങ്കു വെക്കില്ല 
 ഒരു ജന്മം മുഴുവന്‍ കൂടെ ഉണ്ടാവാന്‍ നീ ബാധ്യസ്ഥ 
ഒരു നൊമ്പരമെങ്ങിലും നിനക്ക് അറിയുവാന്‍ കഴിഞ്ഞെങ്കില്‍ 
കണ്ണുനീര്‍ തുടക്കുവാന്‍ കൈകള്‍ തെടാതിരിക്കംയിരുന്നു 
എന്റെ കൈകള്‍ക്ക് ശക്തി പകരാന്‍ നിനക്ക് കഴിഞ്ഞിരുന്നെങ്കില്‍ 
നിന്നെ ഞാന്‍ എന്റെ താങ്ങായി നിറുതുമായിരുന്നു
നിന്ടെ പരിഹാസം എന്നെ നൊമ്പരപെടുതുന്നു 
അറിയുന്നുവോ നീ എന്റെ വേദന?
നിന്ടെ കണ്ണില്‍ നിന്നും ഒഴുകുന്ന കന്നുനീരിണ്ടേ വേദന..
ഇല്ല നിനക്ക് എന്റെ മുഖം മാത്രം സ്വന്തം 
എന്റെ സ്വപ്‌നങ്ങള്‍ എന്ടെത് മാത്രം 
എന്റെ നൊമ്പരങ്ങളും എന്ടെത് മാത്രം 
പരിഹാസമടങ്ങുമ്പോള്‍ ചിരിക്കുക
എന്റെ പ്രതിബിംഭാമായി